ബാൾട്ടിമോർ പാലം അപകടം; തിരച്ചിൽ അവസാനിപ്പിച്ചു- ഇന്ത്യക്കാർ സുരക്ഷിതർ
മേരിലൻഡ്: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ വെള്ളത്തിൽ വീണ ആറുപേർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് കോസ്‌റ്റ്ഗാർഡ് അറിയിച്ചു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിർമാണ തൊഴിലാളികളാണ് കാണാതായ ആറുപേരും....
തൊഴിൽ തട്ടിപ്പ്; റഷ്യയിലെത്തിയ മലയാളികളിൽ രണ്ടുപേർ ഉടൻ നാട്ടിലേക്ക് മടങ്ങും
മോസ്‌കോ: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തുകയും പിന്നാലെ യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്‌ത മലയാളികളിൽ രണ്ടുപേർ ഉടൻ നാട്ടിലേക്ക് മടങ്ങും. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്‌റ്റ്യനും, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്‌കോയിലെ എംബസിയിൽ...
ഇന്ത്യമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ പാകിസ്‌ഥാൻ; സൂചന നൽകി വിദേശകാര്യമന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാകിസ്‌ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസീലിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...
മോസ്‌കോയിൽ ഐഎസ് ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു, നൂറിലേറെ പേർക്ക് പരിക്ക്
മോസ്‌കോ: റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയിൽ ഭീകരാക്രമണം. സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ അഞ്ച് അക്രമികൾ നടത്തിയ വെടിവെപ്പിൽ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില...
അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണം; ഗാസയിൽ 24 മണിക്കൂറിനിടെ 69 മരണം
ജറുസലേം: പലസ്‌തീന് നേരെയുള്ള ഇസ്രയേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം മധ്യഗാസയിലെ അൽ നുസറത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണവിതരണം നടത്തുന്നതിനിടെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഭക്ഷണം വാങ്ങാനായി...
ചെങ്കടലിൽ കപ്പലിന് നേരെ ഹൂതി മിസൈൽ ആക്രമണം; മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു
ലണ്ടൻ: ചെങ്കടലിൽ കപ്പലിന് നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഗ്രീസിന്റെ ഉടമസ്‌ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ്...
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്ലാണ് മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ കാർഷിക മേഖലയിലെ...
ഗാസയിൽ പലസ്‌തീനികൾക്ക് നേരെ ഇസ്രയേൽ വെടിവെപ്പ്; 104 മരണം
ജറുസലേം: ഗാസ സിറ്റിയിൽ പലസ്‌തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 104 പേർ മരിച്ചു. 700 ലധികം പേർക്ക് പരിക്കേറ്റതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ നബുൾസിയിലെ സഹായ വിതരണ...









































