ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

സംഭവത്തിൽ രണ്ടു മലയാളികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം.

By Trainee Reporter, Malabar News
nibin
മരിച്ച നിബിൻ മാക്‌സ്‌വെൽ
Ajwa Travels

ജറുസലേം: ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്ലാണ് മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരാണ്.

പരിക്കേറ്റ മലയാളികളായ ബുഷ് ജോസഫ്, പോൾ മെൽവിൻ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോൾ മെൽവിൻ ഇടുക്കി സ്വദേശിയാണ്. പ്രാദേശിക സമയം തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ഗലീലി ഫിംഗറിലെ മൊഷാവെന്ന എന്ന സ്‌ഥലത്തായിരുന്നു സംഭവം. ലെബനിൽ നിന്നുള്ള ടാങ്ക്‌വേധ മിസൈലാണ് ഇസ്രയേൽ ഭാഗത്തെ കൃഷിത്തോട്ടത്തിൽ പതിച്ചത്.

നിബിൻ മാക്‌സ്‌വെല്ലിന്റെ മൃതദേഹം സിവ് ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും ശരീരത്തിലും പരിക്കേറ്റ ബുഷ് ജോസഫ് ജോർജ് ബെയ്‌ലിൻസൺ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക്‌ വിധേയനായി. ഇയാൾ സുഖംപ്രാപിച്ചു വരികയാണെന്നും, നാട്ടിലെ കുടുംബവുമായി സംസാരിച്ചുവെന്നുമാണ് വിവരം.

പോൾ മെൽവിന്റെ പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നിൽ ഷിയാ ഹിസ്ബുല്ല വിഭാഗമാണെന്നാണ് വിവരം. ഒക്‌ടോബർ എട്ട് മുതൽ ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്കും സൈനിക പോസ്‌റ്റുകൾക്ക് നേരെയും ഹിസ്ബുല്ല ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇസ്രയേൽ ഭാഗത്ത് ഏഴ് സാധാരണക്കാരും പത്ത് സൈനികരും കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ ഇസ്രയേൽ കൊലപ്പെടുത്തിയവരിൽ 229 പേർ ഹിസ്ബുല്ല വിഭാഗത്തിലുള്ളവരാണ്.

Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE