ഈങ്ങാംകണ്ടി കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷം; അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപണം
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡിലെ ഈങ്ങാംകണ്ടി ആദിവാസി കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപണം. കോളനി നിവാസികളിൽ 22 പേരിൽ 17 പേർക്കും നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്....
നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; മാതാവ് റിമാൻഡിൽ
പന്തീരാങ്കാവ്: നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെതിരെ കേസ്. മാതാവിനെതിരെ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. പോലീസ് സ്‌റ്റേഷനിൽ ഹാജരായ യുവതിയെ കോടതിയിൽ നിന്ന് റിമാൻഡ് ചെയ്‌തു.
നാലു ദിവസം...
ജലനിരപ്പ് ഉയർന്നു; വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി
തൃത്താല: മഴ കനത്തതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് ശക്‌തമായതിനെ തുടർന്ന് വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി. 27 ഷട്ടറുകളാണ് തടയണക്ക് ഉള്ളത്. പരമാവധി മൂന്നര മീറ്ററാണ് തടയണയുടെ സംഭരണ ശേഷി. നിലവിൽ രണ്ട്...
കോട്ടയംചിറയുടെ സംരക്ഷണഭിത്തി തകർന്നു; കാൽനട യാത്രക്ക് വിലക്ക്
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കോട്ടയംചിറയുടെ സംരക്ഷണ ഭിത്തി തകർന്നതോടെ ഇതുവഴിയുള്ള കാൽനട യാത്രക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിലാണ് ചിറയുടെ സംരക്ഷണ ഭിത്തി ഭാഗികമായി തകർന്നത്....
ലോക്ക്ഡൗൺ ഇളവ്; ജില്ലയിൽ ജാഗ്രത വേണമെന്ന് കളക്‌ടർ
കോഴിക്കോട്: ഇന്ന് മുതൽ 3 ദിവസത്തേക്കു അനുവദിച്ച ലോക്ക്ഡൗൺ ഇളവുകളിൽ ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ കളക്‌ടർ. നഗരസഭയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുജനങ്ങളും വ്യാപാരികളും കർശന നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് കളക്‌ടർ എൻ...
ഇരിട്ടിയിൽ സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച അജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സ്‌കൂളിലെ കോമ്പൗണ്ടിനുള്ളിൽ നിർമാണം...
കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരി; നടപടികൾ അതിവേഗത്തിൽ
മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരിയാക്കുന്നതിന്റെ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. പാതയുടെ ഭൂമി ഏറ്റെടുപ്പ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലെ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 72 കിലോമീറ്ററാണ് പാതക്കായി നീക്കിവെച്ചിരിക്കുന്നത്. ഈ ഭൂമി...
ജില്ലയിൽ വാക്‌സിൻ ഇല്ല; ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു
കോഴിക്കോട്: ജില്ലയിൽ കോവിഡ് വാക്‌സിൻ ഇല്ലാത്തതിനാൽ ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു. ജില്ലയിലെ വിതരണ കേന്ദ്രങ്ങളിൽ ഇനി വാക്‌സിൻ ലഭിച്ചാൽ മാത്രമേ ബുക്കിങ് പുനരാരംഭിക്കുക ഉള്ളുവെന്ന് ജില്ലാ മെഡിക്കൽ അധികൃതർ അറിയിച്ചു. വ്യാഴം,...








































