ജില്ലയിൽ വാക്‌സിൻ ഇല്ല; ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു

By Trainee Reporter, Malabar News
covid vaccination
Ajwa Travels

കോഴിക്കോട്: ജില്ലയിൽ കോവിഡ് വാക്‌സിൻ ഇല്ലാത്തതിനാൽ ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു. ജില്ലയിലെ വിതരണ കേന്ദ്രങ്ങളിൽ ഇനി വാക്‌സിൻ ലഭിച്ചാൽ മാത്രമേ ബുക്കിങ് പുനരാരംഭിക്കുക ഉള്ളുവെന്ന് ജില്ലാ മെഡിക്കൽ അധികൃതർ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ വാക്‌സിൻ ബുക്ക് ചെയ്യാൻ ശ്രമിച്ചിട്ട് ലഭിക്കാതായതോടെ നിരവധി പേരാണ് കളക്‌ടറുടെ ഫേസ്ബുക് പേജിൽ പരാതിയുമായി എത്തിയത്. ഇത് തുടർന്ന് ഞായറാഴ്‌ച്ചയോടെ ബുക്കിങ് സംവിധാനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം ലഭിച്ച വാക്‌സിൻ ഗർഭിണികൾ, പ്രവാസികൾ എന്നിവർക്കാണ് നൽകിയത്. തിങ്കളാഴ്‌ച്ച മുതൽ ബുക്കിങ് തുടങ്ങുമെന്ന് കളക്‌ടർ അറിയിച്ചു. ഇന്നലെ വൈകിട്ട് 39,000 ഡോസ് കോവീഷീൽഡ്‌ ജില്ലയിൽ എത്തിയിട്ടുണ്ട്. ഇത് അടുത്ത ദിവസങ്ങളിലായി വിതരണ കേന്ദ്രങ്ങളിൽ എത്തിക്കും. മൂന്നു ദിവസങ്ങളിലായി വളരെ കുറവ് വാക്‌സിൻ വിതരണം മാത്രമാണ് ജില്ലയിൽ നടക്കുന്നത്. ഇന്നലെ 3041 പേർക്കാണ് വാക്‌സിൻ നൽകിയത്.

Read Also: സ്വർണക്കടത്ത്; ഉദ്യോഗസ്‌ഥർക്ക് എതിരായ കോടതി അന്വേഷണത്തിനെതിരെ ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE