ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ; ആദ്യഘട്ടം ഇന്ന് വൈത്തിരിയിൽ
കൽപ്പറ്റ: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം ഇന്ന് വൈത്തിരി ഗ്രാമ പഞ്ചായത്തിൽ തുടങ്ങും. വൈത്തിരി ചേലോട് എച്ച്ഐഎം യുപി സ്‌കൂളിൽ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ മന്ത്രി പിഎ മുഹമ്മദ്...
മുൻ എംഎൽഎയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം
ഒറ്റപ്പാലം: മുൻ എംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. മുൻ എംഎൽഎ എം ഹംസയുടെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉള്ളത്. ഇദ്ദേഹത്തിന്റെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തി...
കണ്ണൂർ ജില്ലയിൽ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ
കണ്ണൂർ: ജില്ലയിലെ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ കെ നാരായണ നായ്‌ക് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കേന്ദ്രങ്ങളിലും 40 ഗർഭിണികൾക്ക് വീതമാണ് വാക്‌സിൻ നൽകുക. ബാക്കിയുള്ളവർ...
ജലജീവൻ മിഷൻ; മൂർക്കനാട്ടെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം
മലപ്പുറം: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മൂർക്കനാട്ടെ മുഴുവൻ കുടുംബങ്ങൾക്കും ഇനി കുടിവെള്ളം ലഭിക്കും. പഞ്ചായത്ത് പരിധിയിലെ 4456 കുടുംബങ്ങൾക്ക് കുടിവെള്ള കണക്‌ഷനുകൾ നൽകിയാണ് പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി...
പുല്ലൂർ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു; മൂന്ന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
കാസർഗോഡ്: ശക്‌തമായ മഴയിൽ പുല്ലൂർ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഇതോടെ പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. വാരിക്കാട്ടെ അലിയുമ്മ, അബ്‌ദുൾ റഹ്‌മാൻ, അസീന എന്നിവരുടെ വീടുകളിലാണ് വെള്ളം കയറുന്നത്.
തോടിന്റെ...
കുതിരാൻ ഒന്നാം തുരങ്കം; നിർമാണം അതിവേഗത്തിൽ, 24 മണിക്കൂറും പ്രവർത്തനം
വടക്കഞ്ചേരി: കുതിരാനിലെ ഒന്നാം തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. കൂടുതൽ തൊഴിലാളികളെ നിയമിച്ച് 24 മണിക്കൂറും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 50 തൊഴിലാളികളാണ് പകൽ സമയത്ത് ജോലി ചെയ്‌തിരുന്നത്. ഇത് 75 ആക്കി...
നാട്ടുകാരുടെ മുമ്പിൽ വെച്ച് യുവാവ് കിണറ്റിൽ ചാടി മരിച്ചു
കാസർഗോഡ്: നാട്ടുകാർ നോക്കിനിൽക്കെ യുവാവ് കിണറ്റിൽ ചാടി മരിച്ചു. മാവുങ്കാൽ ഉദയംകുന്ന മണ്ണടിയിലെ അജയനാണ് (42) മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം.
വീടിന്റെ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയെങ്കിലും അമ്മ കണ്ട് അയൽക്കാരെയും...
കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം, ചർച്ചക്ക് തയ്യാറെന്ന് കളക്‌ടർ
കോഴിക്കോട്: മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടയിൽ വ്യാപാരികളും പോലീസും തമ്മിൽ നേരീയ സംഘർഷം ഉണ്ടായതോടെ വ്യാപാരികളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി....








































