കുതിരാൻ ഒന്നാം തുരങ്കം; നിർമാണം അതിവേഗത്തിൽ, 24 മണിക്കൂറും പ്രവർത്തനം

By Trainee Reporter, Malabar News
Kuthiran tunnel
Palakkad Kuthiran Tunnel

വടക്കഞ്ചേരി: കുതിരാനിലെ ഒന്നാം തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. കൂടുതൽ തൊഴിലാളികളെ നിയമിച്ച് 24 മണിക്കൂറും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 50 തൊഴിലാളികളാണ് പകൽ സമയത്ത് ജോലി ചെയ്‌തിരുന്നത്‌. ഇത് 75 ആക്കി ഉയർത്തി. രാത്രിയിൽ 30 തൊഴിലാളികളും പ്രവൃത്തിയിൽ ഉണ്ട്. ഓഗസ്‌റ്റ് ഒന്നിനാണ് ഒന്നാം തുരങ്കം തുറക്കുന്നത്.

തുരങ്കത്തിന്റെ നിർമാണം വേഗത്തിൽ തീർക്കാൻ മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയതിന്റെ അടിസ്‌ഥാനത്തിൽ ആണ് നിർമാണ കമ്പനി കൂടുതൽ തൊഴിലാളികളെ നിയമിച്ചത്. നടപ്പാതയുടെ കൈവരികളും വശങ്ങളും പെയിന്റടിക്കൽ, റോഡിന്റെ ട്രാക്ക് തിരിച്ച് വരയിടൽ, ഉൾഭാഗം വൃത്തിയാക്കൽ തുടങ്ങിയ പ്രവൃത്തികളാണ് രാത്രിയിൽ നടക്കുന്നത്. തുരങ്കം ബലപ്പെടുത്തുന്ന പണിയാണ് പകൽ നടക്കുന്നത്. തുരങ്കം അവസാനിക്കുന്ന പടിഞ്ഞാറ് ഭഗത്ത് റോഡിലേക്ക് അഭിമുഖമായി നിൽക്കുന്ന കല്ലുകളും, മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. അഗ്‌നിരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണം, വൈദ്യുതിക്കായി ട്രാൻസ്‌ഫോർമർ സ്‌ഥാപിക്കൽ എന്നിവയും പുരോഗമിക്കുകയാണ്.

Read Also: അഭയ കേസ്; പ്രതികൾക്ക് പരോൾ അനുവദിച്ചതിന് എതിരെ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE