കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം, ചർച്ചക്ക് തയ്യാറെന്ന് കളക്‌ടർ

By Trainee Reporter, Malabar News
kozhikode protest
Representational Image
Ajwa Travels

കോഴിക്കോട്: മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടയിൽ വ്യാപാരികളും പോലീസും തമ്മിൽ നേരീയ സംഘർഷം ഉണ്ടായതോടെ വ്യാപാരികളെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. സംഭവത്തിൽ വ്യാപാരികളുമായി ചർച്ച നടത്തുമെന്ന് കളക്‌ടർ അറിയിച്ചു.

കട അടക്കാൻ അഞ്ച് മിനിറ്റ് വൈകിയാൽ പോലും പോലീസ് പിഴ ഈടാക്കുമെന്ന് വ്യാപാരികൾ ആരോപിച്ചു. കടയിൽ വരുമാനം കുറവായ സമയത്താണ് പോലീസുകാർ പിഴയുമായി വരുന്നത്. ഇത് ഏറെ പ്രതിസന്ധി ഉണ്ടാക്കുമെന്നും, കളക്‌ടറുമായുള്ള ചർച്ചയുടെ അടിസ്‌ഥാനത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്‌തമാക്കുമെന്നും വ്യാപാരികൾ പറഞ്ഞു.

Read Also: കോഴിക്കോട് മെഡിക്കൽ കോളേജ്; ഐസിയു ഇല്ലാതെ കോവിഡ് വിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE