കോഴിക്കോട് മെഡിക്കൽ കോളേജ്; ഐസിയു ഇല്ലാതെ കോവിഡ് വിഭാഗം

By Team Member, Malabar News
Kozhikode Medical College
Ajwa Travels

കോഴിക്കോട് : കോവിഡ് ആശുപത്രി തുടങ്ങി 3 മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിനാവശ്യമായ സജ്‌ജീകരണങ്ങൾ ഒരുക്കുന്നതിൽ ആരോഗ്യവകുപ്പിന് വൻ വീഴ്‌ച. ഇതുവരെയും ഇവിടെ തീവ്രപരിചരണ വിഭാഗം പ്രവർത്തന ക്ഷമമാകാത്തതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റിന് റഗുലേറ്റർ ഇല്ലാത്തതാണ് ഇവിടെ തീവ്ര പരിചരണ വിഭാഗം സജ്‌ജീകരിക്കുന്നതിന് പ്രധാന തടസം. കൂടാതെ ആവശ്യപ്പെട്ട വെന്റിലേറ്ററുകൾ എത്താത്തതും, ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും തടസമാകുന്നുണ്ട്.

സംസ്‌ഥാനത്ത് നിലവിൽ പതിനായിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകൾ. ഈ സാഹചര്യത്തിൽ ഐസിയു ഇല്ലാതെ മെഡിക്കൽ കോളേജിലെ കോവിഡ് ആശുപത്രി പ്രവർത്തിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കും.

Read also : കോവിഡ്; കച്ചവടം ഉപേക്ഷിച്ച് വ്യാപാരികൾ, ജില്ലയിൽ പൂട്ടിയത് 725 വ്യാപാര സ്‌ഥാപനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE