ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ; ആദ്യഘട്ടം ഇന്ന് വൈത്തിരിയിൽ

By Trainee Reporter, Malabar News
vaccination tourist sector
Representational Image
Ajwa Travels

കൽപ്പറ്റ: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം ഇന്ന് വൈത്തിരി ഗ്രാമ പഞ്ചായത്തിൽ തുടങ്ങും. വൈത്തിരി ചേലോട് എച്ച്ഐഎം യുപി സ്‌കൂളിൽ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓൺലൈൻ ആയി ഉൽഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമായി ചേർന്നാണ് ടൂറിസം വകുപ്പ് വാക്‌സിനേഷൻ പദ്ധതി നടപ്പിലാക്കുന്നത്. വൈത്തിരിയിലെ വാക്‌സിനേഷന് ശേഷം മേപ്പാടിയിലും പദ്ധതി തുടങ്ങും.

അഞ്ച് ദിവസങ്ങളിൽ ആയാണ് വാക്‌സിനേഷൻ നൽകുന്നത്. ചേലോട് എച്ച്ഐഎം യുപി സ്‌കൂൾ, ചുണ്ടേൽ ആർസിഎൽപി സ്‌കൂൾ എന്നീ കേന്ദ്രങ്ങളാണ് ഒരുക്കിയത്. പഞ്ചായത്തിലെ 14 വാർഡുകളിലായി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്ത 3680 പേർക്കാണ് വാക്‌സിൻ നൽകുന്നത്. ഇതോടെ സംസ്‌ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ നേടുന്ന ആദ്യ ഗ്രാമ പഞ്ചായത്തായി വൈത്തിരി മാറും.

ജില്ലയിൽ ഇന്നലെ 137 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 282 പേർ രോഗമുക്‌തി നേടി. 3855 പേരാണ് ചികിൽസയിൽ ഉള്ളത്. ഇന്നലെ 1067 പേർ പുതുതായി നിരീക്ഷണത്തിലായി.

Read Also: കൂടുതൽ പേരിൽ ഡെൽറ്റ വകഭേദം; ജില്ലയിൽ പരിശോധന വർധിപ്പിക്കും

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE