ജലജീവൻ മിഷൻ; മൂർക്കനാട്ടെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം

By Trainee Reporter, Malabar News
Increased water charge in the state
Representational Image
Ajwa Travels

മലപ്പുറം: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മൂർക്കനാട്ടെ മുഴുവൻ കുടുംബങ്ങൾക്കും ഇനി കുടിവെള്ളം ലഭിക്കും. പഞ്ചായത്ത് പരിധിയിലെ 4456 കുടുംബങ്ങൾക്ക് കുടിവെള്ള കണക്‌ഷനുകൾ നൽകിയാണ് പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി 2000 കുടുംബങ്ങൾക്കുള്ള കുടിവെള്ള കണക്‌ഷനുകൾ നൽകി കഴിഞ്ഞു.

9.56 കോടിയുടെ പ്രവർത്തനങ്ങൾ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 148 സ്‌ഥലങ്ങളിലായി 33.752 കിലോമീറ്റർ ദൂരത്തിൽ പൈപ്പ്‌ലൈൻ സ്‌ഥാപിക്കുന്ന പ്രവർത്തനം ഉടനെ ആരംഭിക്കും. നിലവിലെ പ്ളാന്റിലെ ടാങ്കിന് പുറമെ ഉയരം കൂടിയ സ്‌ഥലത്തു ഒരു വാട്ടർടാങ്കും, മൃഗാശുപത്രി-പാലൂർ കോട്ട റോഡിൽ മറ്റൊരു ടാങ്കും സ്‌ഥാപിക്കാനാണ് തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പിപി രശ്‌മി പറഞ്ഞു. നിലവിലുള്ള മൂർക്കനാട് കുടിവെള്ളം പദ്ധതി വിപുലീകരിച്ചാണ് ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കുന്നത്.

Read Also: നാടിനെ തകർക്കാനുള്ള ശ്രമങ്ങൾ തള്ളും’; കിറ്റെക്‌സ് വിഷയത്തിൽ വ്യവസായ മന്ത്രി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE