രണ്ടുവർഷം, അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തി; മോദി

By News Desk, Malabar News
Narendra-Modi about vaccination
Ajwa Travels

ന്യൂഡെൽഹി: അഞ്ച് കോടി കുടുംബങ്ങൾക്ക് 2019ൽ ആരംഭിച്ച ജൽ ജീവൻ മിഷനിലൂടെ കുടിവെള്ളം എത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോൾ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിൽ ചെയ്‌തതിനേക്കാൾ കൂടുതൽ ജോലി കഴിഞ്ഞ രണ്ടുവർഷങ്ങൾ കൊണ്ട് ഇന്ത്യക്കായി ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു. ജൽ ജീവൻ മിഷൻ പദ്ധതിയെ പറ്റി ഗ്രാമപഞ്ചായത്തുകളുമായും പാനീ സമിതികളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം ലഭിച്ചതുമുതൽ 2019 വരെ നമ്മുടെ രാജ്യത്തെ വെറും മൂന്നുകോടി കുടുംബങ്ങൾക്ക് മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. എന്നാൽ, ജൽ ജീവൻ മിഷൻ ആരംഭിച്ചതിന് ശേഷം അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകി; മോദി പറയുന്നു.

ഇന്ന് രാജ്യത്തെ 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും വെള്ളം എത്തുന്നുണ്ട്. അതായത് കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ചെയ്‌തതിനേക്കാൾ കൂടുതൽ ജോലി ഇന്നത്തെ ഇന്ത്യ രണ്ടുവർഷത്തിനുള്ളിൽ ചെയ്‌തു – അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനായി 2019 ഓഗസ്‌റ്റ്‌ 15നാണ് നരേന്ദ്രമോദി ജൽ ജീവൻ മിഷൻ പദ്ധതി പ്രഖ്യാപിച്ചത്.

Also Read: കോളേജുകളും തുറക്കുന്നു; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE