നാട്ടുകാരുടെ മുമ്പിൽ വെച്ച് യുവാവ് കിണറ്റിൽ ചാടി മരിച്ചു

By Trainee Reporter, Malabar News
kasargod death
Representational Image

കാസർഗോഡ്: നാട്ടുകാർ നോക്കിനിൽക്കെ യുവാവ് കിണറ്റിൽ ചാടി മരിച്ചു. മാവുങ്കാൽ ഉദയംകുന്ന മണ്ണടിയിലെ അജയനാണ് (42) മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം.

വീടിന്റെ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയെങ്കിലും അമ്മ കണ്ട് അയൽക്കാരെയും ബന്ധുക്കളെയും അറിയിച്ചതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് യുവാവ് വീടിന് പുറകിലെ ആൾമറ ഇല്ലാത്ത കിണറ്റിലേക്ക് നാട്ടുകാർ നോക്കി നിൽക്കെ ചാടിയത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കിണറ്റിൽ വെച്ച് തന്നെ യുവാവ് മരിച്ചിരുന്നു. മാതാവ്: സരോജിനി, ഭാര്യ: വിലാസിനി, മക്കൾ: അർജുൻ, അതുല്യ.

Read Also: സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയിൽ എൻഐഎ കോടതി ഇന്ന് വാദം കേൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE