മുൻ എംഎൽഎയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം

By Trainee Reporter, Malabar News
palakkad fake fb account
Representational Image
Ajwa Travels

ഒറ്റപ്പാലം: മുൻ എംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. മുൻ എംഎൽഎ എം ഹംസയുടെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉള്ളത്. ഇദ്ദേഹത്തിന്റെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തി എം.ഒറ്റപ്പാലം എന്ന പേരിലാണ് വ്യാജ അക്കൗണ്ട് നിർമിച്ചത്.

ഈ അക്കൗണ്ട് ഉപയോഗിക്കുന്നവർ മറ്റുള്ളവർക്ക് ഫ്രണ്ട്‌ റിക്വസ്‌റ്റ് അയച്ച് ഗൂഗിൾ പേ വഴി പണം തട്ടാനാണ് ശ്രമിച്ചിരുന്നത്. സംഭവത്തിൽ ഹംസ സൈബർ സെല്ലിലും പോലീസിലും പരാതി നൽകി. ഓൺലൈൻ വഴി പണം തട്ടുന്ന കേസുകൾ ജില്ലയിൽ വർധിക്കുന്നതായി സൈബർ അധികൃതർ പറഞ്ഞു.

Read Also: സിക ബാധിത മേഖല സന്ദർശിച്ച് കേന്ദ്രസംഘം; ആക്ഷൻ പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE