കണ്ണൂർ ജില്ലയിൽ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ

By Trainee Reporter, Malabar News
covid vaccinatiuon for pregnent woman
Representational Image

കണ്ണൂർ: ജില്ലയിലെ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ കെ നാരായണ നായ്‌ക് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കേന്ദ്രങ്ങളിലും 40 ഗർഭിണികൾക്ക് വീതമാണ് വാക്‌സിൻ നൽകുക. ബാക്കിയുള്ളവർ വാക്‌സിനേഷന് അവരുടെ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകരെ സമീപിക്കണം. വാക്‌സിൻ അതാത് കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് ഡിഎംഒ അറിയിച്ചു.

വാക്‌സിൻ സ്വീകരിക്കുന്നവർ cowin.gov.in എന്ന പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. തുടർന്ന് ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്‌സുമാരെയോ ആശാ പ്രവർത്തകരെയോ അറിയിക്കണം. ആരോഗ്യ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന സമ്മതപത്രത്തിൽ ഒപ്പിട്ട് വാക്‌സിനേഷൻ കേന്ദർങ്ങളിൽ സമർപ്പിക്കണം.

ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അർബൻ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ ലഭ്യമാകുക.

Read Also: ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; 5 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE