കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒപി പ്രവർത്തന സജ്‌ജം

By Staff Reporter, Malabar News
kannur-ayurveda-hospital
Ajwa Travels

കണ്ണൂർ: താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒപി ഉൽഘാടനത്തിന് ഒരുങ്ങി. നിലവിലെ ഒപിയോട്‌ ചേർന്ന കെട്ടിടത്തിലാണ്‌ പുതിയ ഒപി ഒരുക്കിയത്. ഒന്നാം നിലയിൽ കാന്റീനും പ്രവർത്തനമാരംഭിച്ചു.

രണ്ടാംനിലയിൽ കോൺഫറൻസ്‌ ഹാളിന്റെ പണി പുരോഗമിക്കുകയാണ്‌.
ഒപിക്ക്‌ പുറത്തുനിന്ന്‌ രജിസ്‌ട്രേഷൻ നടത്തി ഡോക്‌ടർമാരുടെ മുറിക്ക്‌ മുന്നിൽ കാത്തുനിന്ന്‌ ഡോക്‌ടറെ കാണുന്ന രീതിയാണ്‌ ആശുപത്രിയിൽ ഉണ്ടായിരുന്നത്‌.

കോവിഡ്‌ പശ്‌ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുമാണ്‌ ഒപി സംവിധാനം നവീകരിച്ചത്‌. ദേശീയ ആയുഷ്‌ മിഷന്റെ 20 ലക്ഷവും, അതിനൊപ്പം ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷവും ഇതിനായി ചിലവഴിച്ചു. രജിസ്‌ട്രേഷൻ സൗകര്യം, ഫ്രണ്ട്‌ ഓഫിസ്‌, ഇരിപ്പിടങ്ങൾ എന്നിവയാണ്‌ സജ്‌ജീകരിച്ചത്‌. സെപ്റ്റംബർ ആദ്യവാരത്തോടെ പുതിയ ഒപി പ്രവർത്തനം തുടങ്ങും.

Read Also: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്‌; പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE