തൊട്ടിൽപ്പാലം ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു
കോഴിക്കോട്: തൊട്ടിൽപ്പാലം ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. ആവശ്യത്തിന്ന് വീതിയില്ലാത്ത റോഡിന്റെ അരിക് മുഴുവൻ ടാക്‌സി ജീപ്പുകൾ, ഓട്ടോകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ നിർത്തിയിടാൻ ഉപയോഗിക്കുന്നതോടെ ഗതാഗത തടസം അനിയന്ത്രിതമാകുന്ന അവസ്‌ഥയാണ്.
കഴിഞ്ഞ ദിവസം...
50 കിലോയിലധികം സ്വർണവുമായി 2 രാജസ്‌ഥാൻ സ്വദേശികൾ കോഴിക്കോട് പിടിയിൽ
കോഴിക്കോട്: 50 കിലോയിലധികം സ്വർണവുമായി രണ്ട് രാജസ്‌ഥാൻ സ്വദേശികൾ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ. വ്യാഴാഴ്‌ച രാത്രി സ്‌റ്റേഷനിൽ എത്തിയ മംഗള എക്‌സ്‌പ്രസിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പിടിയിലായവർ സഹോദരങ്ങളാണ്. കൂടുതൽ അന്വേഷണത്തിനായി...
അപായമണി; എയർ ഇന്ത്യ എക്‌സ്‌പ്രസ് അടിയന്തരമായി തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് അടിയന്തരമായി തിരിച്ചിറക്കി. കരിപ്പൂരിൽ നിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു.
രാവിലെ 8.37ഓടെയാണ് കരിപ്പൂരില്‍ നിന്ന് വിമാനം പുറപ്പെട്ടത്....
കൊളഗപ്പാറയിൽ കാറും ഒമ്‌നി വാനും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ കൊളഗപ്പാറ എക്‌സ് സർവീസ്മെന്റ് കോളനിക്ക് സമീപം ആൾട്ടോ കാറും ഒമ്‌നിയും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു.
കാറിൽ സഞ്ചരിച്ചിരുന്ന അമ്പലവയൽ കളത്തുവയൽ എടാശ്ശേരി തോട്ടത്തിൽ ബിനു അഗസ്‌റ്റിൻ (42),...
ബാലുശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു; കല്ലേറ്
കോഴിക്കോട്: ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. യുഡിഎഫ് പ്രവർത്തകനായ കിഴക്കേവീട്ടിൽ ലത്തീഫിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ അക്രമികൾ തകർത്തു....
വീട്ടിൽ കയറി തെരുവ് നായയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്
കോഴിക്കോട്: തെരുവുനായ വീട്ടിലേക്ക് ഓടിക്കയറി വീട്ടമ്മയെ കടിച്ച് പരിക്കേൽപിച്ചു. അത്താണിക്കൽ കക്കുളങ്ങരപാറ ഇട്ടുവീട്ടിൽ സുരേഷ് ബാബുവിന്റ ഭാര്യ ലളിതക്കാണ് (64) തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.
വീടിന്റെ അടുക്കള ഭാഗത്തായി ഇരികുകയായിരുന്ന...
ബാലുശേരിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം
കോഴിക്കോട്: ബാലുശേരി കരുമലയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായതെന്ന് പോലീസ് പറയുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
നിസാരമായ പരിക്കുകളായതിനാൽ ഇവരെ താമരശ്ശേരി ആശുപത്രിയിലെ ചികിൽസക്ക് ശേഷം വിട്ടയച്ചു....
ജില്ലയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ ആക്രമിച്ച നായാട്ട് സംഘം കീഴടങ്ങി
കോഴിക്കോട് : ജില്ലയിൽ 2 മാസങ്ങൾക്ക് മുൻപ് വനംവകുപ്പ് സംഘത്തെയും പോലീസ് ഉദ്യോഗസ്‌ഥരെയും ആക്രമിച്ചു കടന്നു കളഞ്ഞ നായാട്ട് സംഘത്തിലെ പ്രധാന പ്രതികൾ കീഴടങ്ങി. പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ വച്ചാണ് നായാട്ട് സംഘം ഉദ്യോഗസ്‌ഥരെ...









































