50 കിലോയിലധികം സ്വർണവുമായി 2 രാജസ്‌ഥാൻ സ്വദേശികൾ കോഴിക്കോട് പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

കോഴിക്കോട്: 50 കിലോയിലധികം സ്വർണവുമായി രണ്ട് രാജസ്‌ഥാൻ സ്വദേശികൾ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ. വ്യാഴാഴ്‌ച രാത്രി സ്‌റ്റേഷനിൽ എത്തിയ മംഗള എക്‌സ്‌പ്രസിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പിടിയിലായവർ സഹോദരങ്ങളാണ്. കൂടുതൽ അന്വേഷണത്തിനായി ഇവരെ ജിഎസ്‌ടി ഉദ്യോഗസ്‌ഥർക്ക്‌ കൈമാറി.

പിടികൂടിയ സ്വർണത്തിന് ബില്ലുണ്ടെന്ന് അറിയിച്ചെങ്കിലും ഇത്രയധികം സ്വർണത്തിന് ഡയറക്‌ട് ജിഎസ്‌ടി ബിൽ നൽകാറില്ലെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ഇതിനെ തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി ഇവരെ ജിഎസ്‌ടി വിഭാഗത്തിന് കൈമാറിയത്.

Read also: തുടർച്ചയായി രണ്ടാം ദിവസവും നൗബഗ്‌ ത്രാലിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE