കൊളഗപ്പാറയിൽ കാറും ഒമ്‌നി വാനും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്

By News Desk, Malabar News
accident
Representational Image

സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ കൊളഗപ്പാറ എക്‌സ് സർവീസ്മെന്റ് കോളനിക്ക് സമീപം ആൾട്ടോ കാറും ഒമ്‌നിയും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു.

കാറിൽ സഞ്ചരിച്ചിരുന്ന അമ്പലവയൽ കളത്തുവയൽ എടാശ്ശേരി തോട്ടത്തിൽ ബിനു അഗസ്‌റ്റിൻ (42), ഭാര്യ ഷെറിൻ (35), മക്കളായ എഫ്രിൻ (3), എൽഡ്രിൻ (6), എയ്ഞ്ചൽ (9) എന്നിവർക്കും ഒമ്‌നി വാനിൽ സഞ്ചരിച്ചിരുന്ന ബത്തേരി കുപ്പാടി സ്വദേശി നാട്ടുകല്ലുങ്കൽ ഉസ്‌മാൻ (59), സഹയാത്രികരായ ഉമ്മർ (59), മാർട്ടിൻ (48), രാജു (42) എന്നിവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാരമായി പരിക്കേറ്റ എയ്ബലിനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്‌ച വൈകിട്ട് 6.45ഓടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ഒമ്‌നിയും കൊളഗപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്. ‌

Also Read: മൻസൂർ വധം; രാഷ്‌ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE