അപായമണി; എയർ ഇന്ത്യ എക്‌സ്‌പ്രസ് അടിയന്തരമായി തിരിച്ചിറക്കി

By News Desk, Malabar News
Hong Kong Suspends Air India Operations
Air India
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് അടിയന്തരമായി തിരിച്ചിറക്കി. കരിപ്പൂരിൽ നിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു.

രാവിലെ 8.37ഓടെയാണ് കരിപ്പൂരില്‍ നിന്ന് വിമാനം പുറപ്പെട്ടത്. അരമണിക്കൂറിന് ശേഷം 9.10ഓടുകൂടിയാണ് വിമാനം തിരിച്ച് കരിപ്പൂരില്‍ തന്നെ ഇറക്കിയത്. വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ 17 പേര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.

അപായണി മുഴങ്ങിയത് കൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നൽകുന്ന വിവരം. പരിശോധനക്ക് ശേഷം മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ യാത്ര തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് ശേഷമായിരിക്കും വിമാനം പുറപ്പെടുക.

Also Read: നവീൻ റസാഖ്-ജാനകി ഓംകുമാർ വൈറൽ ഡാൻസ്; പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE