തൊട്ടിൽപ്പാലം ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു

By Staff Reporter, Malabar News
തൊട്ടിൽപ്പാലം ടൗൺ
Ajwa Travels

കോഴിക്കോട്: തൊട്ടിൽപ്പാലം ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. ആവശ്യത്തിന്ന് വീതിയില്ലാത്ത റോഡിന്റെ അരിക് മുഴുവൻ ടാക്‌സി ജീപ്പുകൾ, ഓട്ടോകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ നിർത്തിയിടാൻ ഉപയോഗിക്കുന്നതോടെ ഗതാഗത തടസം അനിയന്ത്രിതമാകുന്ന അവസ്‌ഥയാണ്.

കഴിഞ്ഞ ദിവസം വൈകീട്ട് ടൗണിൽ കെഎസ്ആർടിസി ബസ് ടയർ പഞ്ചറായി കുടുങ്ങിയതിനെ തുടർന്നനുഭവപ്പെട്ട കുരുക്ക് മണിക്കൂറുകൾ നീണ്ടു. ഗതാഗത നിയന്ത്രണത്തിന് ടൗണിൽ ഒരു ഹോം ഗാർഡ് മാത്രമാണുള്ളത്. പോലീസ് സ്‌റ്റേഷൻ ബസ്‌സ്‌റ്റാൻഡ് ഭാഗത്തേക്ക് മാറ്റിയതോടെ ടൗണിൽ ഗതാഗത തടസമുണ്ടായാൽ തന്നെ അതൊഴിവാക്കാൻ പെട്ടെന്നുള്ള പോലീസുകാരുടെ സേവനവും ലഭിക്കാറില്ല.

പക്രംതളം ചുരംവഴിയുള്ള അന്തർസംസ്ഥാന പാതയുടെ സംഗമകേന്ദ്രമെന്ന നിലയിൽ തൊട്ടിൽപ്പാലം ടൗണിൽ ഗതാഗതത്തിരക്ക് ഏറെയാണ്. ബദൽ റോഡോ, ബൈപ്പാസോ ഇല്ലാത്തതിനാൽ ഗതാഗത തടസമുണ്ടായാൽ യാത്രക്കാർ മണിക്കൂറുകളോളം കാത്തുകെട്ടി കിടക്കേണ്ട സ്‌ഥിതിയാണ്‌.

Read Also: നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം; ഹരജി തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE