കോഴിക്കോട്: ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. യുഡിഎഫ് പ്രവർത്തകനായ കിഴക്കേവീട്ടിൽ ലത്തീഫിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ അക്രമികൾ തകർത്തു. പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം പ്രദേശത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം ഉണ്ടായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Also Read: സമാധാന ചര്‍ച്ചയില്‍ ഒന്നിച്ചു നിൽക്കണം; എ വിജയരാഘവന്