സമാധാന ചര്‍ച്ചയില്‍ ഒന്നിച്ചു നിൽക്കണം; എ വിജയരാഘവന്‍

By Syndicated , Malabar News
a vijayaraghavan
A Vijayaraghavan
Ajwa Travels

തൃശൂര്‍: യുഡിഎഫ് നിലപാട് അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നു എന്ന് സിപിഎം സംസ്‌ഥാന ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കണ്ണൂരിലെ സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഫ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരിച്ച നിലപാട് ശരിയായോ എന്ന് അവര്‍ പരിശോധിക്കണം. സമാധാന ചര്‍ച്ചയില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടിയിരുന്നത്.

ഓഫീസുകള്‍ ആക്രമിക്കുന്നതിലൂടെ നിയമം കൈയിലെടുക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്യുന്നത്. സമാധാന ശ്രമങ്ങളുമായി മുസ്‌ലിം ലീഗ് സഹകരിക്കണം. തെറ്റായ സംഭവങ്ങളുണ്ടായാല്‍ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയാണ് മാര്‍ഗം അല്ലാതെ നിയമം കൈയിലെടുത്ത് ആസൂത്രിത ആക്രമണം നടത്തുകയല്ല വേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.

Read also: ബാലുശേരിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE