യന്ത്രത്തകരാർ; കൊടുവള്ളിയിൽ നാലിടത്ത് വോട്ടിംഗ് വൈകി
കൊടുവള്ളി: വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് കൊടുവള്ളിയിൽ 4 ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി. വാവാട് ഇരുമൊത്ത് സിറാജുദ്ദീൻ മദ്‌റസയിലെ 65 എ ബൂത്തിൽ മോക്‌പോൾ സമയത്ത് തന്നെ യന്ത്രം തകരാറിലായതോടെ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി...
വോട്ടർമാർക്ക് നേരെ കാട്ടുപന്നി ആക്രമണം; 2 പേർക്ക് പരിക്ക്
കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂരിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. തോട്ടുമുക്കം കരിക്കാട് റൂട്ടിൽ കുഞ്ഞിമാണി തോട്ടത്തിൽ, ഷിനോജ് തോട്ടത്തിൽ എന്നിവരെയാണ് പന്നി ആക്രമിച്ചത്.
കൊടിയത്തൂർ പഞ്ചായത്തിലെ...
തിരഞ്ഞെടുപ്പ്; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ കനത്ത സുരക്ഷ
കോഴിക്കോട് : ജില്ലയിലെ മലയോര മേഖലയിലെ പെരുവണ്ണാമൂഴി, കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ തിരഞ്ഞെടുപ്പ് ബൂത്തുകളിൽ മാവോയിസ്‌റ്റ് ഭീഷണി ഉള്ളതിനാൽ സുരക്ഷ കർശനമാക്കി. ഈ ബൂത്തുകളിൽ കേന്ദ്ര–സംസ്‌ഥാന സേനകളുടെ കനത്ത സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്....
2054 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം; കൺട്രോൾ റൂമിൽ 115 ഉദ്യോഗസ്‌ഥർ തൽസമയം
കോഴിക്കോട്: ജില്ലയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വൻ സുരക്ഷാ വലയത്തിൽ. നടപടികൾ നിരീക്ഷിക്കുന്നതിനും വെബ് കാസ്‌റ്റിങ് നിയന്ത്രിക്കുന്നതിനും ജില്ലാതല കൺട്രോൾ റൂം ആരംഭിച്ചു. 2054 ബൂത്തുകളിൽ തിരഞ്ഞെടുപ്പ് നടപടികൾ വീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്....
160 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി
വളയം: നാദാപുരം എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടി. കല്ലുനിര പയ്യേരിക്കാവിലെ തോടരികിൽ പ്ളാസ്‌റ്റിക് ബാരലിൽ സൂക്ഷിച്ചുവെച്ച 160 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത്...
വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു; ആർഎംപിക്കെതിരെ എൽഡിഎഫ്
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആർഎംപി ഉപയോഗിക്കുന്നു എന്ന് പരാതി. നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ആര്‍എംപിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് രംഗത്ത്...
ജില്ലയിലെ ചെമ്പനോടയിൽ തീപിടുത്തം; ജലവിതരണ പൈപ്പ് കത്തി നശിച്ചു
കോഴിക്കോട് : ജില്ലയിലെ ചെമ്പനോട മേലെ അങ്ങാടി സ്വകാര്യ ഭൂമിയിൽ തീപിടുത്തം ഉണ്ടായി. ഇന്നലെ ഉച്ചയോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതോടെ വൻ അപകടം ഒഴിവായി.
തീപിടുത്തം...
നാദാപുരം അസീസിന്റെ മരണം; ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ 16 വയസുകാരൻ അബ്‌ദുൾ അസീസിന്റെ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. അസീസിന്റെ മരണം കൊലപാതകം ആണെന്ന സംശയത്തെ തുടര്‍ന്നാണ് തുടരന്വേഷണം നടത്തുന്നത്. അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിക്കുന്നതിന്റേയും...









































