കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂരിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. തോട്ടുമുക്കം കരിക്കാട് റൂട്ടിൽ കുഞ്ഞിമാണി തോട്ടത്തിൽ, ഷിനോജ് തോട്ടത്തിൽ എന്നിവരെയാണ് പന്നി ആക്രമിച്ചത്.
കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം 156ആം ബൂത്തിലെ വോട്ടർമാരാണ് ഇവർ ഇരുവരും. ഇന്ന് രാവിലെ വോട്ട് ചെയ്യാനായി വന്നപ്പോഴായിരുന്നു അപകടം. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read also: തോക്കിൻ തിരകളുമായി ഒരാൾ പിടിയിൽ