ശ്രീകണ്‌ഠപുരം: കുടിയാൻമല പൊട്ടൻപ്ളാവിൽ തോക്കിൻ തിരകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. ചിറ്റിലപ്പള്ളി വിജേഷ് മാത്യുവിനെയാണ് (46) അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും 26 തോക്കിൻ തിരകളും പിടിച്ചെടുത്തിട്ടുണ്ട്. തളിപറമ്പ് റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ വി രതീശന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ കൂടെ ഉണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓടി രക്ഷപ്പെട്ട പൊട്ടൻപ്ളാവിലെ പെരുകിലക്കാട്ടിൽ ജയിംസ്, പാലത്തിങ്കൽ സിബി, നരിക്കോട്ടുമല ബാലൻ എന്നിവർക്ക് എതിരെ വനംവകുപ്പ് കേസെടുത്തു. ഇവരെ ഉടൻ പിടികൂടുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വർഷങ്ങളായി പ്രദേശത്ത് വേട്ട നടത്തുന്ന സംഘമാണ് ഇവരുടേത്.
പ്രതികളുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഫോറസ്‌റ്റർ കെവി വിനോദൻ, എസ് സജീവ്കുമാർ, ബിഇഒ പിഎച്ച് ഷമീന, പ്രശോഭ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Read also: കാട്ടാന ശല്യത്തിന് സാധ്യത; ജില്ലയിലെ 20 ബൂത്തുകളിൽ സംരക്ഷണം ശക്‌തം