വയനാട് : ജില്ലയിൽ കാട്ടാന ശല്യമുള്ള ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കി വനംവകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 20 ബൂത്തുകളിലാണ് കാട്ടാന ശല്യം ഉണ്ടാകാൻ സാധ്യത ഉള്ളത്. ഇതിനെ തുടർന്നാണ് വനംവകുപ്പ് സംരക്ഷണം ശക്‌തമാക്കിയത്. ഗൂഡല്ലൂർ ആർഡിഒ രാജ് കുമാർ വനംവകുപ്പ് ജീവനക്കാരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി.
ആന ശല്യമുള്ള പോളിംഗ് ബൂത്തുകളിൽ ആന്റി പോച്ചിങ് ഗാർഡുമാരുടെ നേതൃത്വത്തിലാണ് സംരക്ഷണം ശക്‌തമാക്കിയത്. ഇത്തരം ബൂത്തുകളിൽ വോട്ടർമാർ നേരത്തെ എത്തി വോട്ട് ചെയ്യണമെന്നും അഭ്യർഥിച്ചു. കൂടാതെ കാട്ടാന ശല്യമുണ്ടായാൽ വനംവകുപ്പിൽ വിവരം നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Read also : ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് ചെയ്യുമായിരുന്നു; കോടിയേരി