തിരുവനന്തപുരം: ദൈവങ്ങള്‍ക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എല്ലാ ദൈവങ്ങളും എല്‍ഡിഎഫിന് വോട്ട് ചെയ്യുമായിരുന്നെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും കോടിയേരി പറഞ്ഞു.
വിശ്വാസികള്‍ കൂട്ടത്തോടെ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നു പറഞ്ഞ കോടിയേരി ഇടതു മുന്നണിക്ക് നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു. നേമം മണ്ഡലത്തില്‍ ബിജെപി അധികാരത്തില്‍ വരില്ല. ബിജെപിയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും നീക്കുപോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പനും എല്ലാ ദേവഗണങ്ങളും സര്‍ക്കാരിന് ഒപ്പമാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. ധര്‍മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇത്തവണ തുടര്‍ ഭരണമുണ്ടാവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണത്തോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Also Read: ധർമജനെ ബൂത്തിന് മുന്നിൽ തടഞ്ഞു; കയ്യേറ്റം ചെയ്യാൻ ശ്രമം