കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ധർമജൻ ബോൾഗാട്ടിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് ധർമജൻ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കയ്യേറ്റത്തിന് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശിവപുരം 187, 188 ബൂത്തിൽ വെച്ചാണ് സംഭവം ഉണ്ടായത്. ബൂത്തിൽ പ്രവേശിക്കാൻ എത്തിയ തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയുകയും കയ്യോങ്ങി അടിക്കാൻ വരികയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഥാനാർഥി എന്ന നിലയിൽ ബൂത്തിൽ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും തന്റെ കയ്യിൽ പാസ് ഉണ്ടായിരുന്നുവെന്നും ധർമജൻ വ്യക്‌തമാക്കി. എന്നാൽ, ഏതാനും പേർ തടയുകയായിരുന്നു. ഇത്തരത്തിൽ തടയാനുള്ള അധികാരം ഡിവൈഎഫ്‌ഐ പ്രവർത്തകർക്കല്ല ഉദ്യോഗസ്‌ഥർക്കാണ് ഉള്ളത്. സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രി, യുഡിഎഫ് ഐതിഹാസിക വിജയം നേടും; ചെന്നിത്തല