കോഴിക്കോട് : ജില്ലയിലെ മലയോര മേഖലയിലെ പെരുവണ്ണാമൂഴി, കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ തിരഞ്ഞെടുപ്പ് ബൂത്തുകളിൽ മാവോയിസ്‌റ്റ് ഭീഷണി ഉള്ളതിനാൽ സുരക്ഷ കർശനമാക്കി. ഈ ബൂത്തുകളിൽ കേന്ദ്ര–സംസ്‌ഥാന സേനകളുടെ കനത്ത സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വനമേഖലയോട് ചേർന്നുള്ള പൂഴിത്തോട്, മുതുകാട്, പെരുവണ്ണാമൂഴി, പേരാമ്പ്ര എസ്‌റ്റേറ്റ്, കക്കയം ബൂത്തുകളാണ് മാവോയിസ്‌റ്റ് ഭീഷണി ഉള്ളത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് മുതുകാട് കളക്‌ടീവ് ഫാം ജിഎൽപി സ്‌കൂളിന്റെ സമീപത്തെ വീടുകളിൽ മാവോയിസ്‌റ്റുകൾ എത്തിയതായി റിപ്പോർട് ചെയ്‌തിരുന്നു. ഇതോടെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഈ മേഖലകളിൽ കനത്ത സുരക്ഷ ഒരുക്കാൻ തീരുമാനിച്ചത്. 30 പേരടങ്ങുന്ന കേന്ദ്രസേന അംഗങ്ങൾ മുതുകാട് കളക്‌ടീവ് ഫാം ബൂത്തിൽ ക്യാമ്പ് ചെയ്‌തു. മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകൾ സേനാംഗങ്ങളുടെ പ്രത്യേക നിരീക്ഷണത്തിലാണ്.
Read also : ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രി, യുഡിഎഫ് ഐതിഹാസിക വിജയം നേടും; ചെന്നിത്തല