വളയം: നാദാപുരം എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടി. കല്ലുനിര പയ്യേരിക്കാവിലെ തോടരികിൽ പ്ളാസ്‌റ്റിക് ബാരലിൽ സൂക്ഷിച്ചുവെച്ച 160 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ഊർജ്‌ജിതമാക്കിയെന്ന് എക്‌സൈസ് ഇൻസ്‌പെക്‌ടർ അറിയിച്ചു.
നാദാപുരം എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി രമേശിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സിപി ഷാജി, എംഎം ഷൈലേഷ് കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ ഷാജി, പിപി ജയരാജ്, സിവിൽ എക്‌സൈസ് ഓഫീസർ അരുൺ, ഡ്രൈവർ പുഷ്‌പരാജൻ എന്നിവർ പങ്കെടുത്തു.
Read also: തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര