തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മിക്ക ബൂത്തുകളിലും ആളുകളുടെ നീണ്ടനിര തുടരുകയാണ്. ഇന്ന് വൈകുന്നേരം 7 മണി വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്താൻ അവസരം ഉള്ളത്.
140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്‌റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്. 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ മൽസര രംഗത്ത് ഉള്ളത്.
വൈകുന്നേരം 7 മണി വരെയാണ് പോളിംഗ് സമയമെങ്കിലും മാവോയിസ്‌റ്റ് ഭീഷണി നേരിടുന്ന സംസ്‌ഥാനത്തെ 9 മണ്ഡലങ്ങളിൽ ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് നടക്കുക. എല്ലാ ബൂത്തുകളിലും അവസാന ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
Read also : കെഎഎസ് ഇരട്ട സംവരണത്തിന് എതിരായ ഹരജികൾ ഇന്ന് കോടതിയിൽ