ന്യൂഡെൽഹി: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ ഐക്യമുന്നണി അടക്കം സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നത്.
നിലവിൽ സർക്കാർ സർവീസിലുള്ളവർക്ക് കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസിലും സംവരണം ഏർപ്പെടുത്തികൊണ്ടുള്ള സംസ്‌ഥാന സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരമുണ്ട് എന്നായിരുന്നു ഹൈക്കോടതി നിലപാട്. എന്നാൽ ഇരട്ട സംവരണം ഭരണാഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
Read also: ബംഗാളിൽ മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; എല്ലാ മണ്ഡലങ്ങളിലും കനത്ത സുരക്ഷ