കെഎഎസ് പരീക്ഷ; ആദ്യ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും

By News Bureau, Malabar News
Kerala-PSC
Ajwa Travels

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ്(കെഎഎസ്) പരീക്ഷയുടെ ആദ്യ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും. നാളെ 11 മണിക്ക് പിഎസ്‌സി ചെയർമാൻ വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുക.

കേരളത്തിൽ പിഎസ്‌സി നടത്തിയ ഏറ്റവും വലിയ പരീക്ഷകളിൽ ഒന്നാണ് കെഎഎസ് പരീക്ഷ.

100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളായിരുന്നു പരീക്ഷ. 13 ദിവസങ്ങളിലായി നടന്ന അഭിമുഖത്തിന് ശേഷമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. 50 മാർക്കിനാണ് ഇന്റർവ്യൂ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കെഎഎസ് പരീക്ഷയുടെ ഇന്റർവ്യൂ നടന്നിരുന്നു.

Most Read: കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും, ശനിയാഴ്‌ചയും ക്‌ളാസ്‌; വിദ്യാഭ്യാസ മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE