കൊടുവള്ളി: വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് കൊടുവള്ളിയിൽ 4 ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി. വാവാട് ഇരുമൊത്ത് സിറാജുദ്ദീൻ മദ്‌റസയിലെ 65 എ ബൂത്തിൽ മോക്‌പോൾ സമയത്ത് തന്നെ യന്ത്രം തകരാറിലായതോടെ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി തകരാറ് പരിഹരിക്കുകയായിരുന്നു. ഇവിടെ 8.15ഓട് കൂടിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
എളേറ്റിൽ നോർത്ത് എൽപി സ്‌കൂളിലെ 104 എ, കച്ചേരിമുക്ക് എഎൽപി സ്‌കൂളിലെ 120 എ ബൂത്തുകളിലും യന്ത്രം തകരാറിലായി. ഇവിടങ്ങളിൽ 8.30ഓടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്.
കിഴക്കോത്ത് പാടിയിൽ 119 എ ബൂത്തിൽ 10 മണിയോടെ 173 പേർ വോട്ട് ചെയ്‌ത് കഴിഞ്ഞപ്പോൾ യന്ത്രം തകരാറിലായി. പിന്നീട് പുതിയ യന്ത്രം സ്‌ഥാപിച്ച് 11 മണിയോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. നഗരസഭയിലെ പനക്കോട് അസാസുൽ ഇസ്‌ലാം മദ്‌റസയിലെ ബൂത്ത് പരിസരത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പിന്നീട് പോലീസ് എത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
Read also: ഒരു തവണ എംഎൽഎ ആയി; നേമവുമായി വേറൊരു ബന്ധവുമില്ലെന്ന് ഒ രാജഗോപാൽ