ജില്ലയിലെ ചെമ്പനോടയിൽ തീപിടുത്തം; ജലവിതരണ പൈപ്പ് കത്തി നശിച്ചു

By Team Member, Malabar News
wild fire
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ ചെമ്പനോട മേലെ അങ്ങാടി സ്വകാര്യ ഭൂമിയിൽ തീപിടുത്തം ഉണ്ടായി. ഇന്നലെ ഉച്ചയോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതോടെ വൻ അപകടം ഒഴിവായി.

തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ഈ മേഖലയിൽ ജലവിതരണത്തിനായി ഉപയോഗിച്ചിരുന്ന പൈപ്പ് പൂർണമായും കത്തി നശിച്ചു. 15ഓളം കുടുംബങ്ങൾക്ക് ജലവിതരണം ചെയ്‌തിരുന്ന പൈപ്പാണ് നശിച്ചത്. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് പേരാമ്പ്ര അഗ്‌നി ശമന സേനാംഗങ്ങൾ സ്‌ഥലത്തെത്തിയിരുന്നു. ഇവരെത്തിയാണ് തീ പൂർണമായും അണച്ചത്.

Read also : മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; ബംഗാളിലെ 31 മണ്ഡലങ്ങളിൽ ഇന്ന് നിശബ്‌ദ പ്രചാരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE