മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; ബംഗാളിലെ 31 മണ്ഡലങ്ങളിൽ ഇന്ന് നിശബ്‌ദ പ്രചാരണം

By Team Member, Malabar News
bengal election
മമത ബാനർജി, നരേന്ദ്ര മോദി
Ajwa Travels

കൊൽക്കത്ത : നാളെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ ഇന്ന് നിശബ്‌ദ പ്രചാരണം. ബംഗാളിലെ 31 മണ്ഡലങ്ങളിലാണ് ഇന്ന് നിശബ്‌ദ പ്രചാരണം നടക്കുന്നത്. ഹൗറ, ഹൂഗ്ളി, സൗത്ത് 24 പർഗനാസ് എന്നീ 3 ജില്ലകളിലെ 31 മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ്. സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ ഏർപ്പെടുത്തിയതിനേക്കാൾ ശക്‌തമായ സുരക്ഷയാണ് മൂന്നാം ഘട്ടത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷയുടെ ഭാഗമായി 618 കമ്പനി കേന്ദ്രസേനയെ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് 89 കമ്പനിയെ നേരത്തെ തന്നെ സൗത്ത് 24 പർഗനാസിൽ നിയോഗിച്ചിരുന്നു.

ബംഗാളിൽ 2011 മുതൽ വിവിധ തിരഞ്ഞെടുപ്പുകളിലായി തൃണമൂൽ ശക്‌തി കേന്ദ്രങ്ങളെന്ന് മുദ്രകുത്തിയ മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. എന്നാൽ 2016 7 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ 37 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിരുന്നു.

Read also : ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തിന് ജയ ബച്ചനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE