2054 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം; കൺട്രോൾ റൂമിൽ 115 ഉദ്യോഗസ്‌ഥർ തൽസമയം

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: ജില്ലയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വൻ സുരക്ഷാ വലയത്തിൽ. നടപടികൾ നിരീക്ഷിക്കുന്നതിനും വെബ് കാസ്‌റ്റിങ് നിയന്ത്രിക്കുന്നതിനും ജില്ലാതല കൺട്രോൾ റൂം ആരംഭിച്ചു. 2054 ബൂത്തുകളിൽ തിരഞ്ഞെടുപ്പ് നടപടികൾ വീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 1854 ബൂത്തുകളിൽ വെബ് കാസ്‌റ്റിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

115 ഉദ്യോഗസ്‌ഥർ തൽസമയം കൺട്രോൾ റൂമിൽ നടപടികൾ വീക്ഷിക്കും. 209 ബൂത്തുകളിൽ വീഡിയോഗ്രഫി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിൽ അക്ഷയ സെന്റർ സൗകര്യത്തോടെയാണ് വെബ് കാസ്‌റ്റിങ് സൗകര്യം ഏർപ്പെടുത്തിയത്. വെബ് കാസ്‌റ്റിങ് ഉള്ള ബൂത്തുകളിൽ രാവിലത്തെ മോക് പോൾ മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് മെഷീൻ സീൽ ചെയ്യുന്നത് വരെ വെബ് കാസ്‌റ്റിങ് തുടരും.

8657 സ്‌ത്രീകളും 9273 പുരുഷൻമാരും അടക്കം 17,920 ഉദ്യോഗസ്‌ഥരാണ് തിരഞ്ഞെടുപ്പ് ചുമതലയിലുള്ളത്. ഇന്നലെ രാവിലെ ഇവർ വിവിധ കേന്ദ്രങ്ങളിൽ എത്തി തിരഞ്ഞെടുപ്പ് സാമഗ്രികൾ കൈപ്പറ്റി. കർശന കോവിഡ് നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. മാസ്‌ക്, സാനിറ്റൈസർ, കയ്യുറ തുടങ്ങിയ സുരക്ഷാ സാമഗ്രികളും കഴിഞ്ഞ ദിവസം വിതരണം ചെയ്‌തിരുന്നു. പൊതു ഇടങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കും. ആളുകൾ കൂടാനിടയുള്ള സ്‌ഥലങ്ങൾ സന്ദർശിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സെക്‌ടറൽ മജിസ്‌ട്രേട്ടുമാർക്ക് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: തിരുവനന്തപുരത്ത് 14 സീറ്റ് ഉറപ്പ്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കും; കടകംപള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE