തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 14 സീറ്റ് നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിൽ തുടർഭരണം ഉറപ്പാണ്. മികച്ച വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിയുമെന്നും കടകംപള്ളി പറഞ്ഞു.
കഴക്കൂട്ടത്ത് ത്രികോണ മൽസരം തന്നെയാണ് നടക്കുന്നത്. പ്രധാന ചർച്ച വികസനമാണെന്നും പോളിങ് ദിനത്തിൽ മന്ത്രി ആവർത്തിച്ചു. എതിരാളികൾ ഉന്നയിച്ച വിഷയങ്ങൾ ജനം മുഖവിലക്ക് എടുക്കില്ല. അഞ്ച് വർഷം കൊണ്ട് വലിയ മുന്നേറ്റമാണ് കഴക്കൂട്ടം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ ഉണ്ടായത്. കൂടാതെ, നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് പൂട്ടിക്കുമെന്നും ജനങ്ങൾക്ക് ഉണ്ടായ ആഭിമുഖ്യം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്; രണ്ടിടത്തും വിജയം ഉറപ്പെന്ന് കെ സുരേന്ദ്രൻ