വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു; ആർഎംപിക്കെതിരെ എൽഡിഎഫ്

By Syndicated , Malabar News
v-s-achuthanandan
Ajwa Travels

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആർഎംപി ഉപയോഗിക്കുന്നു എന്ന് പരാതി. നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ആര്‍എംപിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് രംഗത്ത് വന്നിരിക്കുന്നത്.

വിഎസ് അച്യുതാനന്ദന്‍, ആർഎംപി സ്‌ഥാനാർഥി കെകെ രമയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രചാരണത്തിനിടെ വ്യാപകമായി ഉപയോഗിക്കുന്നു എന്നും ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നും എല്‍ഡിഎഫ് നേതൃത്വം അറിയിച്ചു. പരാതിയെത്തുടര്‍ന്ന് വിഷയത്തിൽ പരിശോധന നടത്താൻ റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യുഡിഎഫ് പിന്തുണയോടു കൂടിയാണ് വടകരയില്‍ നിന്ന് ആര്‍എംപി സ്‌ഥാനാർഥി കെകെ രമ മൽസരിക്കുന്നത്.

Read also: മനസാക്ഷിക്ക് അല്ല; തലശ്ശേരിയിൽ ബിജെപി വോട്ട് നസീറിന് തന്നെയെന്ന് വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE