വിമാനത്താവള ജോലി: കല്ലു കൊണ്ട് ഇടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു
കരിപ്പൂർ: വിമാനത്താവളത്തിലെ സാറ്റ്‌ലൈറ്റ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട നിർമാണ ജോലിക്ക് എത്തിയ അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തലക്കടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ നാദിയ മിറ ബദർ അലി ഷെയ്ഖിന്റെ മകൻ...
മലപ്പുറത്ത് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പേടിവേണ്ട: ഒട്ടനവധി ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിച്ചു
മലപ്പുറം: ജില്ലയിലെ ഇലക്‌ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത. കാറുകൾ ചാർജ് ചെയ്യാനായി വിവിധ ഭാഗങ്ങളിലായി 3 പുതിയ ചാർജിങ് സ്‌റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. മലപ്പുറം മുണ്ടുപറമ്പ് കെഎസ്ഇബി സബ്‌സ്‌റ്റേഷൻവളപ്പ്, തിരൂർ താഴേപ്പാലം, വൈദ്യുതിഭവൻ പരിസരം,...
ഡ്രൈവിംഗ് നന്നാക്കാൻ മോട്ടർ വാഹന വകുപ്പ്; ജില്ലയിൽ ഒറ്റദിവസം 18 കേസുകൾ
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ ഒരുലക്ഷത്തിലധികം രൂപ പിഴയും 18 കേസുകളും. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ...
വള്ളത്തോൾ നാരായണ മേനോൻ; മഹാകവിക്കിന്ന് ജൻമദിനം
തിരൂർ: കാവ്യശൈലിയിലെ ശബ്‌ദ സൗന്ദര്യം കൊണ്ടും, സർഗാത്‌മകത കൊണ്ടും അനുഗൃഹീതനായ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജൻമദിനമാണ് ഇന്ന് ഒക്‌ടോബർ 16ന്.
മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും...
നബിദിനാഘോഷം; പോസ്‌റ്റുമാൻമാരായ രവീന്ദ്രനെയും മോഹൻദാസിനെയും ആദരിച്ചു
മലപ്പുറം: ജില്ലയിലെ കരുളായിയിൽ നടന്ന നബിദിന ആഘോഷത്തോട് അനുബന്ധമായി പ്രദേശത്തെ മുതിർന്ന പോസ്‌റ്റുമാൻമാരെ ആദരിച്ച് കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റിയും മദാറുദ്ദഅ്വ്വത്തിൽ ഇസ്‌ലാമിയഃയും.
ഒക്‌ടോബർ 9ആയ ഇന്ന്, നബിദിനവും ലോക തപാൽ ദിനവും...
ഡെൽഹി ജയിലില്‍ മലപ്പുറം സ്വദേശി അമീൻ മരിച്ചു; എൻഐഎയുടെ വിചാരണ തടവുകാരൻ
ന്യൂഡെൽഹി: മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് ഡെൽഹി മണ്ഡോലി ജയിലില്‍ മരിച്ചത്. ബെംഗളൂരു വിദ്യാർഥി ആയിരുന്ന അമീനിനെ 2021 മാർച്ചിലാണ് എൻഐഎ അറസ്‌റ്റ് ചെയ്യുന്നത്. ഐഎസ് ബന്ധം ആരോപിച്ചാണ്...
മയക്കുമരുന്ന് മാനവ വിഭവ ശേഷിയെ നശിപ്പിക്കുന്നു; നജീബ് കാന്തപുരം
മലപ്പുറം: യൗവനം ലഹരിയിലേക്ക് വഴിമാറുന്നതിലൂടെ രാജ്യത്തിന്റെ മാനവ വിഭവശേഷി ഗുണമേൻമ കുറഞ്ഞു വരുന്നതായും ഇത് രാജ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‍ടിക്കുമെന്നും എംഎൽഎ നജീബ് കാന്തപുരം.
ജില്ലയിലെ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ രണ്ട്...
നാനൂറിലേറെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം
പെരിന്തൽമണ്ണ: അറിവിന്റെ വെളിച്ചത്തിലേക്ക് ഹരിശ്രീ കുറിക്കാൻ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എത്തിയത് നാനൂറിലേറെ കുരുന്നുകൾ.
മേൽശാന്തി പ്രവീൺ നമ്പൂതിരി നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ച ചടങ്ങിൽ പെരുമന അനിൽ നമ്പൂതിരി, മരുതൂർക്കര രാജൻ...









































