നബിദിനാഘോഷം; പോസ്‌റ്റുമാൻമാരായ രവീന്ദ്രനെയും മോഹൻദാസിനെയും ആദരിച്ചു

36 വർഷത്തിലധികമായി കരുളായി പോസ്‌റ്റോഫീസിൽ സേവനം ചെയ്യുന്നവരാണ് ഇരുവരും. മദാറുദ്ദഅ്വ്വത്തിൽ ഇസ്‌ലാമിയഃ ജനറൽ സെക്രട്ടറി കെ ശൗക്കത്തലി സഖാഫിയാണ് ഇവരെ പൊന്നാട അണിയിച്ചത്.

By Central Desk, Malabar News
Celebration of Prophet's Day; Postmans Ravindran and Mohandas were honored
എംകെ മോഹൻദാസിനെ പൊന്നാട അണിയിക്കുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ കരുളായിയിൽ നടന്ന നബിദിന ആഘോഷത്തോട് അനുബന്ധമായി പ്രദേശത്തെ മുതിർന്ന പോസ്‌റ്റുമാൻമാരെ ആദരിച്ച് കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റിയും മദാറുദ്ദഅ്വ്വത്തിൽ ഇസ്‌ലാമിയഃയും.

ഒക്‌ടോബർ 9ആയ ഇന്ന്, നബിദിനവും ലോക തപാൽ ദിനവും ഒന്നിച്ചാണ് കടന്നുവന്നത്. ഈ ഓർമ നിലനിർത്താനാണ് ഇന്നേ ദിവസം മുതിർന്ന തപാൽ ഉദ്യോഗസ്‌ഥരെ ആദരിക്കാൻ തീരുമാനിച്ചത്. എംഡിഐ (മദാറുദ്ദഅ്വ്വത്തിൽ ഇസ്‌ലാമിയഃ) രജതജൂബിലി സമ്മേളന സംഘാടകരും കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റിയും സംയുക്‌തമായാണ് ആദരിക്കൽ സംഘടിപ്പിച്ചത്.

മദാറുദ്ദഅ്വ്വത്തിൽ ഇസ്‌ലാമിയഃ കാംപസ് മസ്‌ജിദിൽ വെച്ചാണ് ഇരുവരെയും ആദരിച്ചത്. തപാൽ വകുപ്പിൽ പോസ്‌റ്റ്മാനായി 36 വർഷത്തിലധികമായി സേവനം ചെയ്യുന്ന കെപി രവീന്ദ്രൻ, ഇതേ പോസ്‌റ്റോഫീസിൽ നിന്ന് ഈ അടുത്ത നാളുകളിൽ വിരമിച്ച എംകെ മോഹൻദാസ് കാർളിക്കോട് എന്നിവരെയാണ് എംഡിഐ ജനറൽ സെക്രട്ടറി കെ ശൗക്കത്തലി സഖാഫി പൊന്നാടയണിയിച്ചത്.

ആഘോഷങ്ങൾ മാനവീക സൗഹൃദ ബന്ധങ്ങൾ ശക്‌തിപ്പെടുത്താനാകണം. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുമായും നിരന്തരം സമ്പർക്കമുള്ള ഇത്തരം ആളുകളുടെ സേവനം വിദ്വേഷ കാലത്ത് ഏറെ ആശ്വാസകരമാണ് -ചടങ്ങിൽ സന്ദേശ പ്രസംഗം നടത്തിയ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി പറഞ്ഞു.

Celebration of Prophet's Day; Postmans Ravindran and Mohandas were honored
കെപി രവീന്ദ്രനെ പൊന്നാട അണിയിക്കുന്നു

സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ, അബ്‍ദുള്ളക്കോയ തങ്ങൾ, എംഡിഐ പ്രസിഡന്റ് എം അബു മുസ്‍ലിയാർ, പികെ ഉസ്‌മാൻ, എം അബ്‌ദുൽ ഖാദർ മുസ്‌ലിയാർ, സികെ റശീദ് മുസ്‌ലിയാർ, പിഎച്ച് അലവിക്കുട്ടി സഖാഫി, പി. കോമു മൗലവി, അസീസ് മുസ്‌ലിയാർ, കെടി സിദ്ധീഖ് സഖാഫി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Most Read: ഉൾകാഴ്‌ചയുടെ നിലവിളക്കുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രസമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE