ഉൾകാഴ്‌ചയുടെ നിലവിളക്കുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രസമിതി

ഭാരതീയ ഉൾകാഴ്‌ചയുടെ നിറദീപം കൊണ്ട് മനുഷ്യരാശിക്ക് ശുഭചിന്തയുടെ വെളിച്ചം പകരാനും അതിലൂടെ മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനും ആവശ്യമായ സന്ദേശം നൽകുകയാണ് തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം.

By Central Desk, Malabar News
Temple committee with the lamp of insight

തിരുവനന്തപുരം: മനുഷ്യ സമൂഹത്തിന് വഴികാണിക്കാൻ ഉൾകാഴ്‌ചയുടെ നിലവിളക്കുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ച് പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം.

സമീപത്തെ പേരായത്തുമുകൾ ജുമാ മസ്‌ജിദിലെ അംഗങ്ങൾ നടത്തിയ നബിദിന ഘോഷയാത്രയെ നിലവിളക്ക് കത്തിച്ചുകൊണ്ടാണ് ക്ഷേത്രസമിതി സ്വീകരിച്ചത്. സാഹോദര്യമാണ് മറ്റെന്തിലും വലുതെന്നും മതം എന്ന സ്‌ഥാപനം അതിന്റെ കർത്തവ്യമായ ആത്‌മീയതയിലേക്ക് വഴിമാറിയാൽ അതിന് ഉൾകാഴ്‌ചയുടെ പുതിയ തലങ്ങൾ സ്വീകരിക്കാൻ കഴിയുമെന്നും തെളിയിക്കുകയാണ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര കമ്മിറ്റിയും അംഗങ്ങളും.

കഴിഞ്ഞ ദുഃഖ വെള്ളിയാഴ്‌ചയിലും ക്ഷേത്ര സമിതി ഇന്ത്യയുടെ സാഹോദര്യത്തിലേക്ക് വെളിച്ചം വീശിയിരുന്നു. പരിസര പ്രദേശത്തുള്ള സെന്റ് ജോൺസ് ചർച്ചിലെ കുരിശിന്റെ വഴിയെ എന്ന പദയാത്രയെയും ക്ഷേത്രസമിതി സ്വീകരിച്ചിരുന്നു. തിരിച്ചുള്ള മാതൃക തീർത്ത് സെന്റ് ജോൺസ് ചർച്ച് ഭാരവാഹികളും മാതൃകയായിരുന്നു. ക്ഷേത്രസമിതിയുടെ ആചാരമായ പള്ളിവേട്ട പദയാത്രയെ ചർച്ച് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ആദരം നൽകുകയും ചെയ്‌തിരുന്നു.

Temple committee with the lamp of insight

ഇന്നത്തെ നബിദിന ഘോഷയാത്രയെ സ്വീകരിക്കാൻ ഫ്‌ളക്‌സ്‌ ബോഡിലെ സ്വാഗതം ഉൾപ്പടെ നിരവധി ഹിന്ദുമത വിശ്വാസികളും ഉണ്ടായിരുന്നു. ഘോഷയാത്ര കടന്നുപോകുന്ന വഴിയിലാണ് പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്. സ്വീകരണ ചടങ്ങിൽ സംസാരിച്ച പേരായത്തുമുകൾ മസ്‌ജിദ്‌ മുഖ്യ ഇമാം ഷാഫി ബാഖവി ക്ഷേത്രസമിതിക്ക് നന്ദി രേഖപ്പെടുത്തി.

Related Read: സഹോദര മതസ്‌ഥർക്ക് സ്വാഗതം; വിപ്ളവത്തിന് തുടക്കം കുറിച്ച് കുഞ്ഞിമംഗലം ജുമാമസ്‌ജിദ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE