നാനൂറിലേറെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

By Central Desk, Malabar News
Thirumandhamkunnu Temple First writing ceremony
Representational image
Ajwa Travels

പെരിന്തൽമണ്ണ: അറിവിന്റെ വെളിച്ചത്തിലേക്ക് ഹരിശ്രീ കുറിക്കാൻ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എത്തിയത് നാനൂറിലേറെ കുരുന്നുകൾ.

മേൽശാന്തി പ്രവീൺ നമ്പൂതിരി നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ച ചടങ്ങിൽ പെരുമന അനിൽ നമ്പൂതിരി, മരുതൂർക്കര രാജൻ നമ്പൂതിരി, സുധീർഭട്ട്, മംഗലം ദീപക് എന്നിവരാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചത്.

നവരാത്രിയുടെ അവസാന നാളായ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച ഈ കുരുന്നുകൾ ഭാവിയുടെ പ്രതീക്ഷയും സ്വപ്‌നവും ആണെന്നും എല്ലാവരും അവരവരുടെ മേഖലയിൽ കഴിവ് തെളിയിച്ച് രാജ്യത്തിനും കുടുംബത്തിനും ഗുണകരമായി വളരട്ടെയെന്നും ക്ഷേത്രാധികൃതർ ആശംസിച്ചു.

കേരളത്തിലെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ് അതിപുരാതന ക്ഷേത്രമായ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം. പ്രധാന പ്രതിഷ്‌ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാ ശക്‌തിയുടെ മാതൃഭാവവുമായ ഭദ്രകാളിയാണ്. മംഗല്യ തടസം മൂലം ദുഃഖിക്കുന്നവർ ഇവിടെ തുടർച്ചയായി മംഗല്യപൂജ നടത്തിയാൽ ഭൂരിപക്ഷം പേരുടെയും വിവാഹം നടക്കുമെന്നാണ് വിശ്വാസം. മംഗല്യപൂജക്ക് രാവിലെ ഒൻപതിന് മുന്‍പ് ക്ഷേത്രത്തിൽ എത്തിച്ചേരണം. പൂജയിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Most Read: 66 കുട്ടികളുടെ മരണം; ഇന്ത്യൻ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE