വിമാനത്താവള ജോലി: കല്ലു കൊണ്ട് ഇടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു

ഒന്നിച്ചു താമസിക്കുന്ന ബംഗാൾ സ്വദേശികളാണ് കലഹത്തിൽ ഏർപ്പെട്ടതും ഒരാൾക്ക് തലക്കടിയേറ്റതും തുടർന്ന് ആശുപത്രിയിൽ മരണപ്പെട്ടതും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി സിഐ പി ഷിബു അറിയിച്ചു.

By Central Desk, Malabar News
Airport job _ Bengal native dies hit by stone
മരിച്ച കാദർ അലി ഷെയ്‌ഖ്, പ്രതി മൊഹിദുൽ ഷെയ്‌ഖ്
Ajwa Travels

കരിപ്പൂർ: വിമാനത്താവളത്തിലെ സാറ്റ്‌ലൈറ്റ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട നിർമാണ ജോലിക്ക് എത്തിയ അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തലക്കടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ നാദിയ മിറ ബദർ അലി ഷെയ്ഖിന്റെ മകൻ കാദർ അലി ഷെയ്‌ഖ് (32) ആണു മരിച്ചത്.

ഇന്നലെ വൈകിട്ട് ആറരയോടെ കൊണ്ടോട്ടി തറയിട്ടാൽ റോഡരികിലായിരുന്നു സംഭവം. തൊഴിലാളികൾ തർക്കവുമായി റോഡിലേക്ക് എത്തുകയും അവിടെവച്ച് കലഹം മൂർഛിക്കുകയും ബംഗാൾ ബർധമാൻ സ്വദേശി മൊഹിദുൽ ഷെയ്‌ഖ് കല്ലെടുത്ത് കാദർ അലി ഷെയ്ഖിനെ തലക്കിടിച്ചു എന്നുമാണ് പോലീസ് പറയുന്നത്.

ഇടിയേറ്റ കാദർ അലി ഷെയ്ഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മൊഹിദുൽ ഷെയ്‌ഖ്, പ്രദേശത്തെ വാടക കോട്ടേഴ്‌സിൽ കാദർ അലി ഷെയ്ഖിനൊപ്പമാണ് താമസിക്കുന്നത്. കല്ലു കൊണ്ട് തലക്ക് ഇടിയേറ്റ ഖാദറലി ഷെയ്‌ഖ് റോഡരികിൽ കുഴഞ്ഞു വീഴുകയും ഓടിയെത്തിയ നാട്ടുകാർ കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്‌തു. ഇവിടെ നിന്നാണ് മരണം സംഭവിച്ചത്.

Most Read: നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE