വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കം
തിരുവമ്പാടി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കമായി. പ്രവൃത്തികളുടെ സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉച്ചയ്‌ക്ക് 12 മണിക്ക് മറിപ്പുഴ പദ്ധതി പ്രദശത്തായിരുന്നു...
ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്; കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് നാലുമണി വരെയാണ് പ്രവർത്തകരെ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്...
കാട്ടാനയെ ഓടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട്: ബത്തേരിയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രാജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.
രാജീവിനെ രാത്രിയിൽ കാണാതായതിനെ തുടർന്ന്...
ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണം; കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....
വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ടം പൂർത്തിയായി; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി
വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നൽകി വയനാട് മാതൃക ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ്...
നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; നാലുപേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം.
ഫാറൂഖ്...
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ആറളം ഫാമിലെ പത്താം ബ്ളോക്കിലെ സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. പുലർച്ചെ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്....
വലിയങ്ങാടി അപകടം; മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും, ആളുകളെ ഒഴിപ്പിക്കും
കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ സൺഷെയ്‌ഡ് തകർന്നുവീണ് നാലുപേർ മരിച്ച സംഭവത്തിന് പിന്നാലെ കൂടുതൽ നടപടികളുമായി കോഴിക്കോട് കോർപറേഷൻ. കോർപറേഷന്റെ ഉടമസ്‌ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി പറഞ്ഞു.
കാലപ്പഴക്കമുണ്ടെന്ന് നേരത്തെ കണ്ടെത്തിയ...









































