Sat, Jan 24, 2026
23 C
Dubai

തിരുവമ്പാടി കക്കാടംപൊയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു

കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂർ സ്വദേശി അവറാച്ചന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പാണ് കാട്ടാന കുത്തിമറിച്ചിട്ടത്. വീട്ടുമുറ്റത്ത് കാട്ടാന എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തേനരുവി എസ്‌റ്റേറ്റിനടുത്ത്...

വളയത്ത് വ്യാപാര സ്‌ഥാപനത്തിന് സമീപം സ്‌റ്റീൽ ബോംബ് കണ്ടെത്തി

കോഴിക്കോട്: വളയത്ത് വ്യാപാര സ്‌ഥാപനത്തിന് സമീപം സ്‌റ്റീൽ ബോംബ് കണ്ടെത്തി. വലയം നിരവുമ്മൽ നടുക്കണ്ടിയിൽ ദാമോദരന്റെ കടയ്‌ക്ക് മുന്നിലാണ് വെടിമരുന്നുൾപ്പെട്ട സ്‌റ്റീൽ കണ്ടെയ്‌നർ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ മൂടി തുറന്ന് വെടിമരുന്ന് ഉൾപ്പടെയുള്ളവ നിലത്ത്...

കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ; വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ

മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ. കരുവാരക്കുണ്ട് സുൽത്താന എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് അധികൃതർ കടുവയ്‌ക്കായി തിരച്ചിലിലായിരുന്നു. കൂട്ടിൽ കടുവ കുടുങ്ങിയ വിവരം നാട്ടുകാരാണ് വനംവകുപ്പിന്റെ...

പന്നിക്ക് കെണി, വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് അമ്മയ്‌ക്ക് പരിക്ക്; മകൻ അറസ്‌റ്റിൽ

പാലക്കാട്: വീടിനോട് ചേർന്ന് പന്നിക്ക് വെച്ച വൈദ്യുത ലൈനിൽ നിന്ന് വയോധികയ്‌ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്‌റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65) മകൻ പ്രേംകുമാറിനെയാണ് പോലീസ് അറസ്‌റ്റ്...

നിപ; സമ്പർക്ക പട്ടികയിൽ ആകെ 345 പേർ, കൂടുതൽ മലപ്പുറത്ത്

കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് ജില്ലയിലുള്ള...

സംസ്‌ഥാനത്ത്‌ വീണ്ടും നിപ? ലക്ഷണങ്ങളോടെ യുവതി ചികിൽസയിൽ

പെരിന്തൽമണ്ണ: സംസ്‌ഥാനത്ത്‌ വീണ്ടും നിപ ബാധയെന്ന് സംശയം. നിപ ലക്ഷണങ്ങളോടെ പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയ്‌ക്കായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ...

തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം; പേവിഷബാധ സ്‌ഥിരീകരിച്ചു

കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിൽസയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം പുറത്തുവന്നു. തമിഴ്‌നാട് കള്ളക്കുറുശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തിന്റെ (5) പരിശോധനാ ഫലമാണ് ഇന്ന് രാവിലെ പുറത്തുവന്നത്. രണ്ട് പരിശോധനയിലും പേവിഷബാധ സ്‌ഥിരീകരിച്ചു. കുട്ടിയുടെ...

അമ്മ നോക്കിനിൽക്കെ സ്‌കൂൾ ബസ്സിടിച്ചു; ആറുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസിടിച്ച് ചികിൽസയിലായിരുന്ന ആറുവയസുകാരൻ മരിച്ചു. വാടാനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്‌ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്. ചൊവ്വാഴ്‌ച വൈകീട്ട്...
- Advertisement -