Mon, Jan 26, 2026
21 C
Dubai

മലപ്പുറം എളങ്കൂരിൽ യുവതിയുടെ ആത്‍മഹത്യ; ഭർത്താവ് അറസ്‌റ്റിൽ

മഞ്ചേരി: മലപ്പുറം എളങ്കൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്‌ണുജ (26) മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിലെടുത്ത ഭർത്താവ് പ്രബിന്റെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ്...

നെൻമാറ പോലീസ് സ്‌റ്റേഷൻ പ്രതിഷേധം; 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ്‌ പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തുകയും സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചതിനും 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ചെന്താമരയെ വിട്ടുകിട്ടണമെന്നും പോലീസിന്റെ വീഴ്‌ച അന്വേഷിക്കണമെന്നും...

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു

ഇരിക്കൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസേബിന്റെയും റഷീദയുടെയും മകൻ സി മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. ഇരിക്കൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ...

‘വന്യജീവി ആക്രമണം സങ്കീർണമായ പ്രശ്‌നം; പലയിടത്തും വനം വാച്ചർമാരുടെ കുറവുണ്ട്’

കൽപ്പറ്റ: വന്യജീവി ആക്രമണം എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കാത്ത സങ്കീർണമായ പ്രശ്‌നമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്‌ഥരുമായി ചർച്ച ചെയ്‌തു. പല നടപടികളും ഇതിനകം തന്നെ...

നെൻമാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ

നെൻമാറ: പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും അയൽവാസിയായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്‌മി (75), സുധാകരൻ (56) എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിൽ വെച്ചും ലക്ഷ്‌മി നെൻമാറ ഗവ. ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കൊലക്കേസിൽ...

തിക്കോടിയിൽ നാലുപേർ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾക്ക് അൽഭുത രക്ഷ

കോഴിക്കോട്: പയ്യോളി തിക്കോടിയിൽ കല്ലകത്ത് കടപ്പുറത്ത് നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണ് മരിച്ചത്....

നരഭോജി കടുവയ്‌ക്കായുള്ള തിരച്ചിൽ തുടരുന്നു; ഇന്ന് ഉന്നതതല യോഗം

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശവാസികളിൽ ചിലർ കടുവയെ വീണ്ടും...

15 ദിവസത്തെ കാത്തിരിപ്പ്; കൂടരഞ്ഞിയെ വിറപ്പിച്ച പുലി ഒടുവിൽ കൂട്ടിൽ

കോഴിക്കോട്: കൂടരഞ്ഞിയിലെ നാട്ടുകാരെ ഏതാനും ദിവസങ്ങളായി വിറപ്പിച്ചുകൊണ്ടിരുന്ന പുലി ഒടുവിൽ കൂട്ടിലായി. വനംവകുപ്പ് 15 ദിവസം മുൻപ് സ്‌ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ക്യാമറകളടക്കം സ്‌ഥാപിച്ചുള്ള കാത്തിരിപ്പിനൊടുവിലാണ് പുലി കെണിയിലായത്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള,...
- Advertisement -