പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ
പാലക്കാട്: ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണന്നൂരിലാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്‌തക്കറയും മുടിനാരിഴയും ഉണ്ട്. ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് വെട്ടേറ്റു മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ...
മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞനിലയിൽ
പാലക്കാട്: മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞു. ആനക്കല്ലിലെ എസ്‌റ്റേറ്റിലാണ് മൂന്ന് വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കാട്ടാനക്കുട്ടിയെ ജഡം നാട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
ആനക്കല്ലിൽ...
അട്ടപ്പാടിയിൽ കാട്ടാന കാർ ആക്രമിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
അഗളി: താവളം-മുള്ളി റോഡിൽ ചീരക്കടവിൽ കാട്ടാന കാർ തകർത്തു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ രക്ഷപെട്ടു. തൃശ്ശൂർ സ്വദേശികളായ സനോജ് (28), പ്രശോഭ് (30) എന്നിവരാണ് കാറിൽ യാത്രചെയ്യുമ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. തിങ്കളാഴ്‌ച പുലർച്ചെ...
ആർഎസ്‌എസ് പ്രവർത്തകന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി
പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവം അന്വേഷിക്കാൻ എട്ടംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. രാഷ്‌ട്രീയ കൊലപാതകമെന്നാണ് പോലീസിന്റെ സംശയമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്...
കൽപ്പാത്തി രഥോൽസവം; ഇന്ന് സമാപനം, രഥസംഗമം ഒഴിവാക്കി
പാലക്കാട്: ജില്ലയിൽ കൽപ്പാത്തി രഥോൽസവം ഇന്ന് സമാപിക്കും. മൂന്നാം ദിവസമായ ഇന്ന് 4 അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രയാണം നടത്തും. അതേസമയം സാധാരണയായി നടത്താറുള്ള ദേവരഥസംഗമം ഇത്തവണ ഒഴിവാക്കി....
പാലക്കാട്ടെ കൊലപാതകം: വെട്ടിക്കൊന്ന സ്‌ഥലം കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു
പാലക്കാട്: മമ്പുറത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സ്‌ഥലം കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് (56) മരിച്ചത്. സംഭവ സ്‌ഥലത്ത് രക്‌തം തളംകെട്ടി നിൽക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞു വീണ്...
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: നടപടിയില്ലെങ്കിൽ അതേ നാണയത്തിൽ മറുപടി; കെ സുരേന്ദ്രൻ
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നില്‍ എസ്‌ഡിപിഐ ആണെന്ന് ബിജെപി. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനെയാണ് എസ്‌ഡിപിഐ കൊലപ്പെടുത്തുന്നത് എന്നും...
പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്‌ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്‌ജിത്തിനെ...









































