പാലക്കാട്: ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണന്നൂരിലാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്‌തക്കറയും മുടിനാരിഴയും ഉണ്ട്. ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് വെട്ടേറ്റു മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
സഞ്‌ജിത്തിന്റെ കൊലയ്‌ക്ക് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ആയുധങ്ങളാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വാളിൽ കണ്ടെത്തിയ മുടിനാരിഴയും രക്‌തവും സഞ്‌ജിത്തിന്റെതാണോ എന്ന് കണ്ടെത്താൻ ഇത് ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും.
Read Also: കിഫ്ബി; സിഎജി സ്‌പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി