പാലക്കാട് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊന്നു
പാലക്കാട്: ആലത്തൂര്‍ തോണിപ്പാടത്ത് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയെ ആണ് അയല്‍വാസി അബ്‌ദുൾ റഹ്‌മാൻ കൊലപ്പെടുത്തിയത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്...
പാലക്കാട് യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്‌ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടുകാരിയായ നാടോടി സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം.
പോലീസ് സംഭവ സ്‌ഥലത്തെത്തി...
കുതിരാനിൽ പരീക്ഷണ സ്‌ഫോടനങ്ങള്‍ ഉച്ചക്ക് 2ന്; ഗതാഗത നിയന്ത്രണം
പാലക്കാട്: കുതിരാൻ തുരങ്കമുഖത്തെ പഴയ റോഡിലെ പാറ ഇന്നു മുതല്‍ പൊട്ടിച്ചുനീക്കും. നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ കുതിരാന്‍ വലതു തുരങ്കത്തിലെ പടിഞ്ഞാറു ഭാഗത്തെ പാറക്കൂട്ടമാണ് പൊട്ടിക്കുന്നത്. പാറപൊട്ടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനങ്ങള്‍ ഇന്ന്...
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്നുപേർ പിടിയിൽ
പാലക്കാട്: കൊടുമ്പിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കൊടുമ്പ് കരിങ്കരപ്പുള്ളി സ്വദേശികളായ ശിവൻ (32), സുഭാഷ് (39), കരിങ്കരപ്പുള്ളി ഉദയംപാടം വിനു (35) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ്...
ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ
പാലക്കാട്: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 23 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ വാളയാർ അതിർത്തിയിൽ പിടിയിലായി. മലപ്പുറം വളാഞ്ചേരി കാട്ടിലങ്ങാടി അനൂപ്(34), സേലം സ്വദേശി സൂര്യമുരുകൻ(20) എന്നിവരെയാണ് കെഎസ്‌ആർടിസി ബസിൽ എക്‌സൈസ്...
ജില്ലയിൽ വ്യാജ ഡോക്‌ടർ പിടിയിൽ; അറസ്‌റ്റിലായത് ബംഗാൾ സ്വദേശി
പാലക്കാട്: ജില്ലയിൽ ഒറ്റപ്പാലത്ത് വ്യാജ ഡോക്‌ടർ പിടിയിലായി. ബംഗാൾ സ്വദേശിയായ വിശ്വനാഥ് മിസ്‌ത്രി(36)യാണ് അറസ്‌റ്റിലായത്. ഒറ്റപ്പാലം പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
കണ്ണിയംപുറത്തെ ക്ളിനിക്കിലാണ് ഇയാൾ ചികിൽസ നടത്തികൊണ്ടിരുന്നത്. കഴിഞ്ഞ 2 വർഷത്തിലേറെയായി ഇയാൾ...
വാളയാർ ചെക്ക്പോസ്‌റ്റിലെ കൈക്കൂലി വിവാദം; 6 ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ നിന്നും വിജിലൻസ് കൈക്കൂലി പിടികൂടിയ സംഭവത്തിൽ 6 മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. ഒരു എംവിഐയെയും, നാല് എഎംവിമാരെയും ഒരു ഓഫിസ് അറ്റൻഡറിനെയുമാണ് ഗതാഗത കമ്മിഷണർ സസ്‌പെൻഡ് ചെയ്‌തത്.
കഴിഞ്ഞ...
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ഫീൽഡ് ഉദ്യോഗസ്‌ഥർ പിടിയിൽ
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഫീൽഡ് അസിസ്‌റ്റന്റുമാർ വിജിലൻസിന്റെ പിടിയിൽ. കോങ്ങാട് വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്‌റ്റന്റുമാരായ മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് കൈക്കൂലി തുകയായ 50,000 രൂപയും കണ്ടെത്തി. ചല്ലിക്കൽ...








































